മംഗളൂരു:
സ്വകാര്യ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ റാംഗിഗ് കേസിൽ പിടിയിലാവുന്നത്.
മംഗളൂരു ദളർക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫിസിയോ തെറാപ്പി, നഴ്സിങ്ങ് വിദ്യാർത്ഥികളാണ് പിടിയിലായത്.
മലയാളികളായ അഞ്ച് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാൽ പൊലീസാണ് പരാതിയിൽ കേസ് എടുത്തത്. കോഴിക്കോട്, കാസർകോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.
മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുടി അളപ്പിക്കുക, ശാരീരികമായ ഉപദ്രവിക്കുക എന്നിങ്ങനെ പലതരത്തിൽ ജൂനിയർ വിദ്യാർത്ഥികളെ പ്രതികൾ ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു.
https://www.youtube.com/watch?v=JC4-CXD0t7U