കുവൈത്ത് സിറ്റി:
അടുത്ത സെമസ്റ്ററിലും ഓൺലൈൻ അദ്ധ്യയനം തുടരാൻ കുവൈത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ അലി അൽ
മുദഫ് അറിയിച്ചതാണിത്. സമീപ ദിവസങ്ങളിൽ കൊവിഡ് കേസുൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.
ക്രമേണ സാധാരണ അദ്ധ്യയനത്തിലേക്ക് കൊണ്ടുവരാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിച്ചത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യസുരക്ഷ പ്രധാനമാണെന്നും സുരക്ഷിതമായ അന്തരീക്ഷം നിലവിൽ വരുന്നതുവരെ ഓൺലൈൻ പഠനം തുടരുകയല്ലാതെ നിർവാഹമില്ലെന്നും മന്ത്രി ഡോ അലി അൽ മുദഫ് പറഞ്ഞു.