Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്.

ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ലൗജെയിന്‍ തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിലാണ് ഉള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ലൗജെയിനെ വിട്ടയച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നും ലിന പറഞ്ഞു.

By Divya