Mon. Dec 23rd, 2024
ദുബായ്:

ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ‘ഫസ്റ്റ് കോള്‍’ എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ പ്രൊമോഷണല്‍ ക്യാമ്പയിനിനായി 80 ലക്ഷം ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കും. ഫ്രഷ് പ്രോഡക്ടുകള്‍, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കുള്ള വിലക്കിഴിവിന് പുറമെയാണിത്.

1000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവാണ് ഈ ക്യാമ്പയിനിലൂടെ നല്‍കുന്നത്. ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ ആകര്‍ഷകവും മികച്ച നിലവാരവുമുള്ള ഷോപ്പിങ് പ്രോഗ്രാമുകള്‍ നടത്തുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള സേവനങ്ങള്‍ക്ക് പുറമെയാണ് ഇത്തരം പ്രൊമോഷനുകളും സംഘടിപ്പിക്കുന്നത്.

By Divya