Thu. Jan 23rd, 2025
കു​വൈ​ത്ത് സി​റ്റി:

വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഉ​ണ്ടാ​യി​ട്ടും കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ൽ ഒ​ഴി​വി​ല്ല. ഇ​സ്​​തം​ബൂ​ൾ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലെ​ല്ലാം നി​ശ്ചി​ത എ​ണ്ണം യാ​ത്ര​ക്കാ​രു​ണ്ട്. കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു ദി​വ​സം കു​വൈ​ത്തി​ലേ​ക്ക്​ വി​മാ​ന​ത്തി​ൽ വ​രു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 1000 ആ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്ത്​ എ​യ​ർ വേ​സ്​ ഒ​ഴി​കെ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഒ​രു ട്രി​പ്പി​ൽ പ​ര​മാ​വ​ധി 35 യാ​ത്ര​ക്കാ​ർ എ​ന്ന നി​യ​ന്ത്ര​ണ​വും വെ​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​കാ​ലാ​വ​ധി​ക്കു​ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ലും ടി​ക്ക​റ്റി​ന്​ ക്ഷാമമുണ്ട് . വി​ല​ക്ക്​ കാ​ലം ക​ഴി​ഞ്ഞ്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ വി​റ്റു​തീ​ർ​ന്ന​താ​യാ​ണ്​ ട്രാ​വ​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

By Divya