ജുബൈൽ:
സൗദി അറേബ്യയിലെ എല്ലാ മേഖലകളെയും കൂട്ടിയിണക്കുന്ന റെയിൽവേ ശൃംഖലയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വരും വർഷങ്ങളിൽത്തന്നെ രാജ്യത്തുള്ള മുഴുവനാളുകൾക്കും മക്ക,മദീന തീർത്ഥാടകർക്കും സൗകര്യപ്രദമായ രീതിയിൽ റെയിൽ ഗതാഗതം വ്യാപകമാകും. പുതിയ പാസഞ്ചർ സ്റ്റേഷനുകളും റെയിൽപാതകളും
സ്ഥാപിക്കപ്പെടും.
അതിനൊപ്പം ചരക്കുനീക്കത്തിനുള്ള റെയിൽഗതാഗതവും കണ്ണിചേർക്കപ്പെടും.രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങൾക്ക് ഇണങ്ങുംവിധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ലോജിസ്റ്റിക്ക്
കേന്ദ്രമാക്കി സൗദിയെ മാറ്റുകയെന്ന ‘വിഷൻ 2030’ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ റെയിൽ മേഖല ഒരു പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.