തിരുവനന്തപുരം:
ഗായകൻ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനമേളകളിലും ടെലിവിഷൻ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. ‘അനന്തവൃത്താന്തം’ എന്ന സിനിമയിൽ ഗാനമാലപിച്ചിട്ടുണ്ട്.
പതിനൊന്നാം വയസ്സിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. പാട്ടുകാരൻ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകൻ, കോഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം പൂർത്തിയാക്കിയത് നസീമാണ്.