Mon. Dec 23rd, 2024
കൊച്ചി:

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.  

കൊച്ചി നഗരത്തിൽ പെട്രോൾ വില 87 രൂപ 76 പൈസയും ഡീസൽ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തിൽ 89രൂപ 48 പൈസ ആണ് പെട്രോൾ വില. ഡീസൽ 83 രൂപ 63 പൈസ.  എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. സര്‍ക്കാരുകളുടെ പ്രധാന വരുമാനം പെട്രോള്‍, ഡീസല്‍ നികുതിയില്‍ നിന്നെന്ന് വിശദീകരണം. നികുതി വരുമാനം നഷ്ടപ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ലെന്നും മന്ത്രി പറഞ്ഞു.

https://youtu.be/hT3sDosPKLg