Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമനങ്ങളെച്ചൊല്ലി പ്രതിഷേധം ശക്തമായിരിക്കെ, സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍
ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദ്ദേശം.ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ തീരുമാനം. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങൾ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിർദ്ദേശം നല്‍കി.

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഒന്നരലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തിയതായി മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

By Divya