ഇസ്‌ലാമാബാദ്:
പാകിസ്താനില്‍ തകര്‍ത്ത ഹിന്ദുക്ഷേത്രം ഉടന്‍ പണിതു നല്‍കണമെന്ന് പാക് സുപ്രീം കോടതി. ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.2020 ഡിസംബറിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്.
സംഭവത്തില്‍ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തീവ്ര മുസ്ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.