Sun. Jan 19th, 2025
തിരുവനന്തപുരം:

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ എണ്ണ ചോർച്ച. ഫർണസ് ഓയിലാണ് ചോർന്നത്. കടലിൽ രണ്ടു കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടൽത്തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസ അറിയിച്ചു. മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

By Divya