Mon. Dec 23rd, 2024
ദോഹ:

ദേശീയ കായികദിനാഘോഷത്തിന് ആവേശം പകര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കിലാണ് അമീര്‍ മക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയത്.അല്‍ബിദ പാര്‍ക്കിലെത്തിയ അമീറിന്റെയും മക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോകം മുഴുവന്‍ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യായാമം ഒഴിവാക്കാനാവാത്ത ആരോഗ്യകരവും സാമൂഹികവുമായ പെരുമാറ്റമാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കായിക ദിനാശംസകള്‍ നേര്‍ന്ന് അമീര്‍ ട്വിറ്ററില്‍ കുറിച്ചു.

By Divya