Mon. Dec 23rd, 2024
malappuram case

മലപ്പുറം:

മലപ്പുറത്ത് ഭക്ഷണം പോലും നല്‍കാതെ മാതാപിതാക്കള്‍ കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടു.  മമ്പാട് എന്ന സ്ഥലത്താണ് ആറും നാലും വയസ്സുള്ള കുട്ടികളെ ഇതരസംസ്ഥാനക്കാരായ ദമ്പതികള്‍ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മാതാപിതാക്കളെ  പൊലീസ് കസറ്റഡിയിലെടുത്തു.

ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടാണ് ദമ്പതികൾ ജോലിക്ക് പോകുന്നത്. കുട്ടികളെ വീട്ടിനുള്ളിൽ അടച്ചിട്ട് പോകുന്ന ദമ്പതിമാർ അവർക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാരാണ് ഈ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതർ എത്തി പൂട്ടു പൊളിച്ച് വീട്ടിൽ പ്രവേശിച്ചപ്പോൾ ആണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകളും കണ്ടെത്തി. അമ്മ തന്നെ അടിച്ചെന്നും ഇനി അമ്മയെ കാണേണ്ടെന്നുമാണ് മൂത്ത് കുട്ടി പറയുന്നത്. ഈ കുട്ടിയുടെ കണ്ണില്‍ ഗുരുതര പരിക്കുണ്ട്.

https://www.youtube.com/watch?v=qKR7gE362zM

 

By Binsha Das

Digital Journalist at Woke Malayalam