Mon. Dec 23rd, 2024
ട്വിറ്ററിന് ഇന്ത്യൻ ബദലായി ‘കൂ’

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് ന്സൈറ്റായ ട്വിറ്ററിന്  ഒരു ബദല്‍ എന്ന ആലോചനയില്‍ ‘കൂ’ എന്ന ആപ്പ് ശ്രദ്ധേയമാകുന്നു. നിലവില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്ക് വരുന്നുണ്ട്.

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്തിടെ കൂ അക്കൗണ്ട് തുറന്ന പ്രമുഖരാണ്. 

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് എന്നിവര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂ  അക്കൗണ്ട് തുടങ്ങിയ കാര്യം അറിയിച്ചിട്ടുണ്ട്.  മന്ത്രിമാര്‍ മാത്രമല്ല, ടെലികോം ഐടി, ഇന്ത്യ പോസ്റ്റ്, ടാക്സ് വരുപ്പ്, മൈ ജിഒവി ഇന്ത്യ, ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷന്‍,  അനില്‍ കുംബ്ലെ ഇവരുടെയെല്ലാം അക്കൗണ്ട് കൂ ആരംഭിച്ചിട്ടുണ്ട്.

https://youtu.be/07sZnHYMMB8