തിരുവനന്തപുരം:
തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫർണസ് ഓയിൽ ചോർന്നു. രണ്ട് കിലോമീറ്ററുകളോളമാണ് കടലിലേക്ക് ഫർണസ് ഓയിൽ പടർന്നത്.
വേളി, ശംഖുമുഖം കടല്‍ത്തീരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്.
മൽസ്യ ആവാസ വ്യവസ്ഥയ്ക്ക് ഓയില്‍ ചോര്‍ച്ച ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. കാരണം ആമയും മത്സ്യങ്ങളും ഉള്‍പ്പെടെ ചത്ത്പൊങ്ങിയിട്ടുണ്ട്.
മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നഷ്ടപരിഹാരം നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
ഇന്ന് ഒരു മണിയോടുകൂടിയാണ് ടെെറ്റാനിയം ഗ്ലാസ് നിര്‍മാണ യൂണിറ്റിലെ ഫര്‍ണസ് ഓയില്‍ ചോരുന്നത്. ഒരു വാല്‍വിനുണ്ടായ തകരാറാണ് ഇത്തരത്തില്‍ എണ്ണ ചോരാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. ഓയില്‍ അടുത്തുണ്ടായിരുന്ന ഓടയിലൂടെ കടല്‍ത്തീരത്തേക്ക് പോകുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
https://www.youtube.com/watch?v=1z3Vml1Tyrk