Sat. Nov 23rd, 2024
ദില്ലി:

പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ എൻപിഎ 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ. കിട്ടാക്കടം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.2018 മാർച്ചിനും 2020 സെപ്റ്റംബറിനും ഇടയിൽ 2.54 ലക്ഷം കോടി വീണ്ടെടുക്കപ്പെട്ടു.

12 പൊതുമേഖല ബാങ്കുകളിൽ പിഎസ്ബി 11 എണ്ണവും ചേർന്ന് 2020 21 ന്റെ ആദ്യ പകുതിയിൽ 14,688 കോടി ലാഭം രേഖപ്പെടുത്തിയതായും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
പിഎസ്ബികളുടെ പ്രൊവിഷൻ കവറേജ് അനുപാതം 2020 സെപ്റ്റംബർ അവസാനത്തോടെ 85.06 ശതമാനമായി ഉയർന്നു. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്താൻ 2015 ൽ ആരംഭിച്ച അസറ്റ് ക്വാളിറ്റി റിവ്യൂ എക്യുആർ ഉയർന്ന എൻപിഎകളെ തിരിച്ചറിയാൻ സഹായിച്ചു

By Divya