മുംബൈ:
കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള കർശനമായ യാത്രാ നിയന്ത്രണങ്ങൾക്കും ലോക്ഡൗണുകൾക്കുമിടയിൽ
ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നഷ്ടത്തിന് എയർ ഇന്ത്യ ലിമിറ്റഡ് സാക്ഷ്യം വഹിക്കുമെന്ന്
റിപ്പോർട്ട്.മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9,500-10,000 കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്ന് എയർ ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഈ സാമ്പത്തിക വർഷം 6,000 കോടി പണ നഷ്ടം വിമാനക്കമ്പനി രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വർഷം ഇത് 3,600 കോടി ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക അവസാനത്തോടെ മറ്റൊരു 500 കോടി ഉയർത്താൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.