Mon. Dec 23rd, 2024
ന്യൂദല്‍ഹി:

യുപി പോലീസിനും ദല്‍ഹി പോലീസിനും തിരിച്ചടി. രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. തരൂരിന് പുറമെ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് എന്നിവരുടേയും അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്.

ഇത് സംബന്ധിച്ച് യുപി പപലീസിനും ദല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

By Divya