Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ ഇ‍ൻജറി ടൈം ഗോളിൽ എഫ്സി ഗോവ സമനിലയിൽ തളച്ചു 3-3 പോയിന്റ് പങ്കുവച്ചെങ്കിലും മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.ആവേശകരമായ മത്സരത്തിൽ ഹ്യൂഗോ ബോമസ്, ആദം ലെ ഫോണ്ടെ എന്നിവർ മുംബൈയ്ക്കായും ഗ്ലാൻ മാർട്ടിൻസ്, ഇഗോർ അംഗുലോ എന്നിവർ ഗോവയ്ക്കായും ഗോൾ നേടി സമനിലയിലേക്കു നീങ്ങവേയാണ് കളി വട്ടം തിരിഞ്ഞത്.

90–ാം മിനിറ്റിൽ റൗളിൻ ബോർജസിന്റെ ഗോളിൽ മുംബൈ ലീഡെടുത്തു. എന്നാൽ, 6 മിനിറ്റ് നീണ്ട ഇൻജറി ടൈമിന്റെ അവസാനനേരത്ത് പണ്ഡിറ്റയുടെ ഗോളിൽ ഗോവ ഒപ്പമെത്തി. സമനിലയോടെ ഗോവ 3–ാം സ്ഥാനത്തെത്തി

By Divya