Wed. Jan 22nd, 2025
ഫോട്ടോ​ഗ്രാഫറെ അടിച്ച് വരൻ; ചിരിച്ച് മറിഞ്ഞ് വധു; വൈറൽ വീഡിയോയ്ക്ക് പിന്നിൽ

വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധുവിനോട് പോസ് ചെയ്യാൻ പറയവേ താടിയിൽ പിടിച്ച് ചിൻ അപ് ചെയ്യുന്ന ഫോട്ടോ​ഗ്രാഫർ, ഫോട്ടോഗ്രാഫറുടെ പ്രവർത്തി ഇഷ്ടപ്പെടാതെ വരൻ ഇയാളെ തല്ലുന്നു, ഇത് കണ്ടതോടെ സ്വയം മറന്ന് നിലത്തിരുന്ന് ചിരിക്കുന്ന വധു. ഈ നവവധുവിനെ ഇഷ്ടമായി എന്ന അടിക്കുറുപ്പോടെ വൈറലായ വീഡിയോയുടെ സത്യാവസ്ഥ വധു പുറത്തുകൊണ്ടുവന്നു.

https://twitter.com/i/status/1357675009905291264

സം​ഗതിയെല്ലാം ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഛത്തീസ്​ഗഡ് നടിയായ അനിക്രിതി ചൗഹാൻ ആണ് വീഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ട വധു. വീഡിയോയിലുള്ളത് തന്റെ സിനിമാ ഷൂട്ടിൽ നിന്നുള്ള ഒരു ഭാ​ഗമാണെന്ന് അനിക്രിതി പറഞ്ഞു.

https://youtu.be/ZF95iYzuXFk