Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

ക്വാ​റ​ൻ​റീ​ൻ ച​ട്ടം ലം​ഘി​ച്ചാ​ൽ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട സ​മി​തി മേ​ധാ​വി റി​ട്ട.ലെഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ അ​ലി മുന്നറിയിപ്പ് നൽകി.ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യാ​ൽ ​ഇ​ത്ത​ര​ക്കാ​രെ നാടുകടത്തും.കൊ​വി​ഡ് ബാ​ധി​ത​രാ​യി​ട്ടും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ സമാന ന​ട​പ​ടി ​സ്വീകരിക്കുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

By Divya