Sat. Nov 23rd, 2024
അരൂർ:

അരൂരിലെ തോൽ‌വി സംബന്ധിച്ച് വേണ്ട പരിശോധനകൾ നടത്തിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്റെ വിമർശനം. അച്ചടക്കലംഘനം കാട്ടിയാൽ സംഘടനയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലയുടെ തെക്കൻ മേഖലയിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടണമെന്നും പാർട്ടി പോളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

അരൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നു.  തിരഞ്ഞെടുപ്പിന് ശേഷവും സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ രണ്ടു പഞ്ചായത്തുകൾ കൈവിട്ടുപോയത് കൂടി സൂഷ്മമായി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി. 

കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും  ജില്ലാ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങൾക്ക് ഇടയായ ആലപ്പുഴയിൽ, അച്ചടക്ക ലംഘനം കാണിക്കുന്നവർ സി പി എമ്മിലുണ്ടാകില്ലെന്ന കൃത്യമായ താക്കീതും പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായി. നാല് പഞ്ചായത്തുകളിലേക്ക് വളർന്ന ജില്ലയിലെ ബിജെപിയുടെ മുന്നേറ്റവും യോഗത്തിൽ ചർച്ചയായി

By Divya