Tue. Jul 29th, 2025
മുംബൈ:

ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.

1983ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹെ ഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. രാം തെരി ഗംഗാ മൈയ്ലി അടക്കമുള്ള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വർഷം തുൾസീദാസ് ജൂനിയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതിനിടെ ആണ് വേർപാട്. കഴിഞ്ഞവർഷമാണ് സഹോദരനും നടനുമായ ഋഷി കപൂർ അന്തരിച്ചത്.

By Divya