Mon. Dec 23rd, 2024
മുംബൈ:

ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റുന്ന കൊവിഡ് 19 വാക്സിനുകളുടെ സാധ്യതകളെ അടിസ്ഥാനമാക്കി ഇക്വിറ്റി വിപണികൾ പ്രതികരിക്കുന്ന സാഹചര്യമാണ് പുതുവർഷത്തിൽ നാം കണ്ടത്. 2021 ൽ ഇന്ത്യൻ വിപണി അനേകം പ്രാരംഭ പബ്ലിക് ഓഫറുകൾക്ക് ഐപിഒ സാക്ഷ്യം വഹിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഇതിനോടകം തന്നെ കമ്പനികളുടെ പ്രഖ്യാപനങ്ങൾ പുറത്തുവന്നുകഴിഞ്ഞു. മാർച്ചിൽ ആരംഭിച്ച തകർച്ചയ്ക്ക് ശേഷം വിപണി വികാരം മെച്ചപ്പെട്ടതിനെത്തുടർന്ന്, 2020 ലെ ഭൂരിപക്ഷം ഐപിഒകളും രണ്ടാം പകുതിയിലാണ് നടന്നത്.

ചിലത് 2021 ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തി‌‌ട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനികൾ 31,000 കോടി രൂപ വിപണിയിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുകയും ചെയ്തു.

By Divya