വത്തിക്കാൻ സിറ്റി:
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വത്തിക്കാനിൽ 2 പ്രധാന തസ്തികകളിൽ കൂടി ഫ്രാൻസിസ് മാർപാപ്പ വനിതകളെ നിയമിച്ചു. മെത്രാന്മാരുടെ സിനഡിന്റെ കോ അണ്ടർ സെക്രട്ടറിയായി സേവ്യർ മിഷനറി സിസ്റ്റേഴ്സ് അംഗം ഫ്രാൻസിൽ നിന്നുള്ള നതാലി ബെക്വാർട്ടിനെയും വത്തിക്കാൻ അപ്പീൽ കോടതിയിൽ പ്രമോട്ടർ ഓഫ് ജസ്റ്റിസായി ഇറ്റലിയിൽ നിന്നുള്ള മജിസ്ട്രേട്ട് കേറ്റിയ സമ്മറിയയെയും ആണ് നിയമിച്ചത്.
സിനഡ് മാർപാപ്പയ്ക്കു നൽകുന്ന രേഖകളിൽ വോട്ട് അധികാരമുള്ള തസ്തികയാണ് ബെക്വാർട്ടിന്റേത്. സിനഡിൽ നിരീക്ഷകരായും കൂടിയാലോചകരായും വനിതകൾ ഉണ്ടായിരുന്നെങ്കിലും അവർക്കു വോട്ട് അധികാരം ഉണ്ടായിരുന്നില്ല. ഇതിനായി 2018 ലെ സിനഡ് സമയത്ത് 10,000 പേർ ഒപ്പിട്ട നിവേദനം മാർപാപ്പയ്ക്കു നൽകിയിരുന്നു. കഴിഞ്ഞ വർഷം 6 പ്രധാന തസ്തികകളിൽ ഫ്രാൻസിസ് മാർപാപ്പ വനിതകളെ നിയമിച്ചിരുന്നു.