ന്യൂഡൽഹി:
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൻറെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്സിക്യൂട്ടിവ് സ്ഥിരീകരിച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ് രാജി വെച്ചതെന്നാണ് കൗൾ നൽകുന്ന വിശദീകരണം.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച് ട്വിറ്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻറെ കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ് കൗളിൻറെ രാജിയെന്നത് ശ്രദ്ധേയമാണ്.