Sun. Jan 19th, 2025
തിരുവനന്തപുരം:

സ്ത്രീ സുരക്ഷക്കായി പോലീസ് തയാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പിന് വന്‍ പ്രചാരണം കൊടുക്കാനൊരുങ്ങി പോലീസ്. സ്കൂളുകളും, റസിഡന്‍സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനം. ജില്ലകള്‍ തിരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കൃത്യതയോടെ പോലീസിന് എത്താനും കഴിയും.

നിര്‍ഭയം ആപ്പിലെ സഹായ ബട്ടണ്‍ അഞ്ചുസെക്കന്‍ഡ് തുടര്‍ച്ചയായി അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അടുത്ത സെക്കന്‍ഡില്‍ മെസ്സേജെത്തും. കണ്‍ട്രോള്‍ റൂമില്‍ അപായ സിഗ്നല്‍ മുഴങ്ങും. മെസ്സേജിനൊപ്പമുള്ള ഗൂഗിള്‍ മാപ്പ് ലൊക്കേഷന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്‍, മൊബൈല്‍ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ സന്ദേശം കൈമാറും.

അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണമെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തും.

By Divya