Mon. Dec 23rd, 2024
ന്യൂദല്‍ഹി:

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ നടത്തിയ റാലിക്കിടെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം.

“കര്‍ഷക സമരത്തെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. സമരം ചെയ്യുന്ന കര്‍ഷകരെ മോദി സ്വന്തം വീട്ടിലേക്ക് ക്ഷണിക്കണം. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ.” കര്‍ഷകരെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു ചായസല്‍ക്കാരം നടത്തി ഈ ബില്ലുകള്‍ നിരോധിക്കുമെന്ന് അവരോട് പറയാന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ എന്നും ഒവൈസി ചോദിച്ചു.

By Divya