വാഷിംഗ്ടണ്‍:
യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബൈഡന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ ഹൂതി ഗ്രൂപ്പ് നേതാക്കള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.