Mon. Dec 23rd, 2024
മുംബൈ:

അദാനി എന്റര്‍പ്രൈസസിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് എഎഎച്ച്എല്‍ മുംബൈ വിമാനത്താവളത്തിന്റെ എംഐഎഎല്‍ 23.5 ശതമാനം ഓഹരി വിഹിതം കൂടി സ്വന്തമാക്കി. ഇതോടെ വിമാനത്താവള കമ്പനിയില്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയുടെ ഓഹരി വിഹിതം 74 ശതമാനമായി ഉയരുമെന്നുറപ്പായി.

എസിഎസ്എ ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന്‍ മൗറീഷ്യസ് ബിഡിവെസ്റ്റ് എന്നിവയുടെ കൈവശം ഉണ്ടായിരുന്ന 23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 1,685.25 കോടി രൂപയുടെ ഇടപാടാണിത്. കമ്പനി കഴിഞ്ഞ ദിവസം ഫയര്‍ ചെയ്ത റെഗുലേറ്ററി ഫയലിംഗിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്.

ഭൂരിപക്ഷ ഓഹരി ഉടമയായിരുന്ന ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന്റെ കൈവശമുണ്ടായിരുന്ന 50.50 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് നേരത്തെ അദാനി വ്യക്തിമാക്കിയിരുന്നു. ജികെവി ഡവലപ്പേഴ്‌സിന്റെ കടബാധ്യത നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ എംഐഎഎല്ലിന്റെ 74 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ കൈവശം എത്തുമെന്ന് ഉറപ്പായി.

By Divya