Mon. Dec 23rd, 2024
ജയ്പൂര്‍:

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ സേന രാജസ്ഥാനില്‍ എത്തിയത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിന്റെ ഭാഗമായി എത്തിയത്. ഫെബ്രുവരിയില്‍ പരിശീലനം ആരംഭിക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു.

By Divya