Wed. Jan 22nd, 2025
ഉമ്മുല്‍ഖുവൈന്‍:

ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് 19 പിസിആര്‍ പരിശോധന സൗജന്യമായി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ മെഡിക്കല്‍ ഡിസ്ട്രിക്ട് പ്രൈമറി ഹൈല്‍ത്ത് കെയര്‍ വകുപ്പ് അറിയിച്ചു. വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കല്‍ സെന്ററുകളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് പരിശോധന നടത്തുകയെന്ന് ഉമ്മുല്‍ഖുവൈന്‍ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന കര്‍ശനമാക്കിയതായി ഉമ്മുല്‍ഖുവൈന്‍ അടിയന്തര നിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു.

By Divya