Mon. Dec 23rd, 2024
അഹമ്മദാബാദ്:

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ‘അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്’ എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ 60-ാം വർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഈ പ്രധാനപ്പെട്ട ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്. 60 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഗുജറാത്ത് ഹൈക്കോടതി സ്മാരക സ്റ്റാംപ് പുറത്തിറക്കുന്ന വേളയാണിത്. അത് പുറത്തിറക്കുന്നത് നമ്മുടെ ഏറ്റവും ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനും ദീർഘദർശിയുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്’ – എന്നാണ് വിർച്വലായി നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ ജസ്റ്റിസ് ഷാ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

By Divya