റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതില്‍ നടപടിയെടുത്ത് സംയുക്ത കിസാന്‍ മോര്‍ച്ച. എകെഎസ് (ദൗബ), ബികെയു (ക്രാന്തികാരി) കര്‍ഷക സംഘടനകളെ സസ്പെന്‍ഡ് ചെയ്തു. പൊലീസുമായുണ്ടാക്കിയ ധാരണ ഇവര്‍ തെറ്റിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
അതിനിടെ കര്‍ഷകസമരത്തിന് പിന്തുണതേടി രാജ്യത്താകെ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകർ.40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍പരേഡും നടത്തും. എന്തൊക്കെ പ്രതികാര നടപടികൾ ഉണ്ടായാലും നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങിപ്പോകില്ലെന്ന്
ഭാരതീയകിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്
വ്യക്തമാക്കി.