Wed. Jan 22nd, 2025
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ലോ​ക​ന പ​രി​പാ​ടി ന​ട​ത്തി. ഇ​ന്ത്യ​യി​ലേ​ക്ക്​ നി​ക്ഷേ​പം ക്ഷ​ണിക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​വൈ​ത്തി വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രെ​യും പങ്കെ​ടു​പ്പി​ച്ച്​ ബ​ജ​റ്റ്​ തു​റ​ന്നി​ടു​ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടി. വ​ളരു​ന്ന സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ​ന്ന നി​ല​യി​ലും ലോ​ക​ത്തി​ലെ വ​ലി​യ വിപ​ണി​യി​ലൊ​ന്ന്​ എ​ന്ന നി​ല​യി​ലും ഇ​ന്ത്യ വി​ദേ​ശ നി​​ക്ഷേ​പ​ക​ർ​ക്ക്​ മി​ക​ച്ച ഇ​ട​മാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽവി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്.

By Divya