Mon. Dec 23rd, 2024
ദുബായ്:

ദുബായ് വിസക്കായി മെഡിക്കൽ പരിശോധന നടത്തുമ്പോൾ ഇ- പരിശോധന ഫലം നിർബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ദുബായ് എമിഗ്രേഷൻ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

മെഡിക്കൽ പരിശോധ നടത്തുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലിങ്ക് ജിഡിആർഎഫ്എയിലേക്ക് നേരിട്ട് അയക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവിൽ പേപ്പറിലാണ് പരിശോധന ഫലം ലഭിക്കുന്നത്. ദുബായിലെ സർക്കാർ ഓഫിസുകളിൽ പേപ്പറുകളുടെ ഉപയോഗം കുറക്കാനും ഓൺലൈൻ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നടപടി.

By Divya