Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ മധ്യപ്രദേശ്​ ഇന്ദോർ ജയിലിൽനിന്ന്​ അദ്ദേഹം മോചിതനാകുന്നത്​.
സുപ്രീം കോടതിയാണ് വെള്ളിയാഴ്ച​ മുനവർ ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചത്​.

മുനവർ ഫാറൂഖിയുടെ ജയിൽ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്‍റെ പകർപ്പ്​ ലഭിച്ചില്ലെന്ന്​ കാട്ടി മധ്യപ്രദേശ്​ പൊലീസ്​ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന്​ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്​ജി ഇന്ദോറിലെ ചീഫ്​ മെട്രോപൊളിറ്റർ മജിസ്​ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെട്ട ശേഷം ജയിൽ മോചിതനാക്കുകയായിരുന്നു.

By Divya