Mon. Dec 23rd, 2024
തിരുവനന്തപുരം:

ഈ സർക്കാരിന്‍റെ കാലത്ത് നിയമനം കിട്ടിയ ഇടത് നേതാക്കളുടെ ബന്ധുക്കളുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി ഇ പി ജയരാജന്‍റെ ബന്ധുവിന്‍റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്‍റെ ബന്ധുവിന്‍റെ പേര് വരെ 17 പേരുകളാണ് ചെന്നിത്തല പുറത്തുവിട്ടത്. പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും വിവിധ സർവകലാശാലകളിൽ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ മുങ്ങി. അതേസമയം, നിയമനങ്ങളെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി

By Divya