Mon. Dec 23rd, 2024
ജനീവ:

കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിഷേധക്കാരും സര്‍ക്കാരും നിയന്ത്രണം പാലിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. സമാധാനപരമായി ഒത്തുച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം, ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സംരക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം,’ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

By Divya