Sun. Jan 19th, 2025
ദില്ലി:

റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ,
സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടു.
സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

By Divya