ജക്കാര്‍ത്ത:
സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യ. മുസ്ലിം സമൂഹങ്ങള്‍ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.രാജ്യത്തെ ഒരു സ്‌കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിര്‍ബന്ധമല്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യ വിദ്യാഭ്യാസ മന്ത്രി നദീം മാക്കരീം അറിയിച്ചു.