കൊച്ചി:
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര വിപണിയിൽ ആദ്യമായി സ്വർണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വർധിച്ചത്. 35,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വർണ വില കുറഞ്ഞത്. തുടർച്ചയായ അഞ്ച് ദിവസം വിലയിൽ ഇടിവുണ്ടായി. ഇന്നലെ റെക്കോഡ് വിലകുറവായ 35,000 എത്തിയിരുന്നു സ്വർണവില. ഇതിന് പിന്നാലെയാണ് ഇന്ന് വില വർദ്ധന രേഖപ്പെടുത്തിയത്.