Sun. Dec 22nd, 2024
ന്യൂഡൽഹി:

കർഷക സമരത്തെ അനുകൂലിച്ച്​ പോപ്​ ഗായിക റിഹാന ട്വിറ്റ് ചെയ്​തതിന്​ പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട ‘ഇന്ത്യ എഗയിൻസ്റ്റ്​ പ്രെപഗാൻഡ’ കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ കടുത്ത വിമർശനത്തിന്​ പാത്രമായിരുന്നു.എന്നാൽ ഇപ്പോൾ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട്​ പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് സചിൻ. ഈ മാസം 18ന്​ നടക്കാൻ പോകുന്ന ഐ പി എൽ താരലേലത്തിൽ സചിന്‍റെ മകൻ
അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസ്​ സ്വന്തമാക്കാൻ പോകുന്നുവെന്ന വാർത്തകൾ
പുറത്തുവന്നതോടെയാണ്​​ ചർച്ചകൾക്ക്​ തുടക്കമായത്​.

രണ്ട്​ ട്വന്‍റി20 മത്സരങ്ങളുടെ പരിചയം മാത്രമുള്ള അർജുനെ അടിസ്​ഥാന വിലയായ 20 ലക്ഷം രൂപയിലാണ്​ ലിസ്റ്റ്​ ചെയ്​തിട്ടുള്ളത്​. അടുത്തിടെ സമാപിച്ച സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ മുംബൈക്കായി അരങ്ങേറിയ താരത്തിന്​ തിളങ്ങാനായില്ല.

By Divya