ന്യൂഡൽഹി:
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ഒക്ടോബർ രണ്ടുവരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് തുടക്കംമുതലേ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ് ഉപരോധം സംഘടിപ്പിക്കില്ല. ഇരു സംസ്ഥാനങ്ങളിലും ഉപരോധ സമരത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറുമെന്ന് നേരത്തേ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു