Thu. Jan 23rd, 2025
ശ്രീനഗര്‍:

നീണ്ട 18 മാസത്തെ വിലക്കിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. സര്‍ക്കാര്‍ പ്രതിനിധി രോഹിത് കന്‍സാലാണ് വിലക്ക് നീക്കിയതായി അറിയിച്ചത്.ഒന്നര വര്‍ഷത്തിന് മുമ്പ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25-നാണ് 2ജി സേവനം പുനഃസ്ഥാപിച്ചത്.

നിയന്ത്രണങ്ങളോടെയായിരുന്നു അന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗം വൈറ്റ്ലിസ്റ്റ് ചെയ്ത വെബ്സൈറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

By Divya