ദുബൈ:
ടെ 40 ശതമാനവും കൊവിഡ് വാക്സിൻ സ്വീകരിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 40 ലക്ഷം ഡോസാണ് നൽകിയത്. 100 പേരിൽ 40.53 പേർ വീതം വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1,58,786 ഡോസാണ് നൽകിയത്. ദിവസവും ലക്ഷത്തിലേറെ ഡോസ് നൽകുന്നുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വാക്സിനെത്തിക്കാനാണ് സർക്കാർ ശ്രമം. ഇതുവഴി കൊവിഡ് ബാധിതരുടെ എണ്ണം കുറക്കാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കുമൊഴികെ എല്ലാവർക്കും വാക്സിൻ എത്തിക്കുന്നുണ്ട്.
അതേസമയം, യുഎഇയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നു. വെള്ളിയാഴ്ച 14 മരണം റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 902 ആയി. 3251 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1.48 ലക്ഷം പരിശോധനയാണ് ദിവസവും നടക്കുന്നത്.