Sun. Feb 23rd, 2025
പട്‌ന:

കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി സ്വാകാര്യവത്കരണം നടപ്പിലാക്കുന്നതിന് പിന്നില്‍ ചങ്ങാത്ത മുതലാളിത്തം കൂട്ടുകയും സാമൂഹിക നീതി ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് വഴി സര്‍ക്കാര്‍ ജോലികളെല്ലാം പ്രൈവറ്റ് മേഖലയിലേക്ക് പോകുമെന്നും ഇത് സംവരണം നടപ്പിലാക്കാതിരിക്കാന്‍ സഹായകരമാകുമെന്നും തേജസ്വി യാദവ് പറഞ്ഞു.

സംവരണം സംരക്ഷിക്കുക എന്ന ഹാഷ് ടാഗിലായിരുന്നു തേജസ്വി യാദവ് ട്വീറ്റ് ചെയ്തത്.കേന്ദ്ര സര്‍ക്കാരിന്റെ വിറ്റഴിക്കല്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനം വ്യാപകമായി ഉയരുന്നതിനിടയിലാണ് തേജസ്വിയുടെ പ്രതികരണം.

By Divya