Mon. Dec 23rd, 2024
മസ്‌കറ്റ്:

ഒമാനിലെ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ഇബ്രാ വിലായത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രം ഞാറാഴ്ച മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
എക്‌സ്പ്രസ്സ്  ഹൈവേയുടെ സമീപത്ത് പണികഴിപ്പിച്ചിട്ടുള്ള പുതിയ ആസ്ഥാനത്ത് ആണ് പൊതുജനസേവന കേന്ദ്രം പ്രവര്‍ത്തിക്കുക.

By Divya