Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കര്‍ഷക സമരം നടക്കുന്ന ന്യൂദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കേന്ദ്രം ഇന്റര്‍നെറ്റ് റദ്ദാക്കിയതിനു പിന്നാലെ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എത്രത്തോളം ദുര്‍ഘടമാണ് എന്ന് വിവരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സൗരബ് ശുക്ല.

12 കിലോമീറ്ററോളം നടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ പറയുന്നു. സ്ഥലത്തെ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തതോടെ ലൈവ് റിപ്പോര്‍ട്ടിങ്ങ് സാധ്യമല്ലെന്നും അതുകൊണ്ട് സിംഗുവിലേക്ക് ആറ് കിലോമീറ്ററും തിരിച്ച് ഇന്റര്‍നെറ്റ് ഉള്ള സ്ഥലത്തു നിന്നും വാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആറ് കിലോമീറ്ററും നടക്കേണ്ടി വരികയാണെന്നും സൗരബ് ശുക്ല പറഞ്ഞു.

By Divya