Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

കര്‍ഷക സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റെ കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസിനെതിരെ ഇന്ത്യയില്‍ നിന്നും വിമര്‍ശനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീണ്ടും പ്രതികരണവുമായി മീന ഹാരിസ്.തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് പറഞ്ഞത്.

ഇതിന് പിന്നാലെ ട്വിറ്ററില്‍ നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്.തന്റെ ഫോട്ടോ ഉയര്‍ത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടും മീന ഹാരിസ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നം മനുഷ്യാവകാശ പ്രവര്‍ത്തകരോട് താന്‍ സംസാരിച്ചു.ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന ഹാരിസ് പ്രതികരിച്ചത്.

By Divya